പറപ്പൂർ: നാലാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി വയോജനങ്ങൾക്കായി സ്നേഹ യാത്ര സംഘടിപ്പിച്ചു. ഇരിങ്ങല്ലൂരിൽ നിന്ന് ആരംഭിച്ച് പാണക്കാട് വഴി പൊന്നാനിയിൽ സമാപിച്ചു. യാത്ര വേങ്ങര മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ലീഗ് സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം എം.എം കുട്ടി മൗലവി സന്ദേശം നൽകി.
എ.കെ സൈദലവി, എ.ഒ
അബ്ദുസമദ്,
മേക്കൽ അബ്ദുറഹ്മാൻ, പി അലവികുട്ടി, പി അലവി,
റാഷിദ് അമ്പലമാട്, സഹീർ ചാലിൽ, എം.പി അജ്മൽ, ജാബിർ വാഫി എന്നിവർ നേതൃത്വം നൽകി.