കുറ്റൂർ: സമകാലിക വിദ്യാഭ്യാസവും അധ്യാപകരും എന്ന വിഷയത്തെ ആസ്പദമാക്കി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എംഎൽഎ കുഞ്ഞു മൊയ്തീൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുമായി സംവദിച്ചു.
"റിവാംമ്പ് 2023" എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയിൽ KNOW YOUR CHILD എന്ന വിഷയത്തിൽ എ പി അഷ്റഫ് നയിച്ച മോട്ടിവേഷൻ ക്ലാസും നടന്നു. സ്കൂൾ മാനേജർ കെ പി അബ്ദുൽ മജീദ് അധ്യക്ഷതവഹിച്ചു.
പരിപാടിയിൽ പ്രിൻസിപ്പൽ യൂസഫ് കരിമ്പിൽ, സ്കൂൾ ഹെഡ്മാസ്റ്റർ പിസി ഗിരീഷ് കുമാർ, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ ഉണ്ണികൃഷ്ണൻ,ഡി എച്ച് എം ഗീത എസ്, പിടിഎ പ്രസിഡൻറ് പി കെ ഫൈസൽ എന്നിവർ സംസാരിച്ചു.