കൊളപ്പുറം: ടൗൺ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് ഭാരവാഹികളുടെ കൺവെൻഷൻ ഡിസിസി ജനറൽ സെക്രട്ടറി കെ എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷനായി.
പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, മണ്ഡലം ട്രെഷെറർ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെപി മൊയ്ദീൻ കുട്ടി, മുസ്തഫ പുള്ളിശ്ശേരി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെമീർ കാബ്രൻ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി കെ ഫിർദൗസ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായിട്ടുള്ള മൊയ്ദീൻ കുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ.കെ.മജീദ് പുളക്കൽ, സുരേഷ് മമ്പുറം, രാജൻ വാക്കയിൽ, അനി പുൽത്തടത്തിൽ എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ സക്കീർ ഹാജി സ്വാഗതവും ഹസ്സൻ പി കെ നന്ദിയും പറഞ്ഞു. കെ പി സി സി യുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം വൻവിജയമാക്കാനും സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിൽ മൽത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.