വേങ്ങര: മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട വേങ്ങര ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഓഡിറ്റോറിയങ്ങള്‍, സ്കൂളുകള്‍, ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലേക്കായി ഈ സ്ഥാപനങ്ങളിലെ അധികൃതരുടെ യോഗം വേങ്ങര ഗ്രാമ പഞ്ചായത്തില്‍ വച്ച് ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളും, വ്യാപാരി വ്യവസായി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.