വേങ്ങര: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നാസിൽ പൂവിൽ നെ തിരഞ്ഞെടുക്കപ്പെട്ടു. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയാണ്. വേങ്ങരയിൽ നിന്നും ഇത് ആദ്യമായാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയിലേക്ക് ഒരു സെക്രട്ടറി ഉണ്ടാകുന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന നാസിൽ നിലവിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ്.