പോലീസിൽ പരാതി നൽകി

തിരൂരങ്ങാടി: ചെമ്മാടിൻറെ ചില ഭാഗത്ത് മഞ്ഞപിത്തം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ  സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിെരെയും നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ചെമ്മാട്ടെ കച്ചവട സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത് മലിനജലമാണന്നും ചെമ്മാട് നിന്ന് ഭക്ഷണ പാനീയങ്ങൾ കഴിക്കരുതെന്നും
വാട്സ്ആപ്പിലൂടെയുള്ള ശബ്ദസന്ദേശം പ്രചരിച്ചത്. ഇത്തരം കളളം പ്രച്ചരിപ്പിച്ച വ്യക്തിയുടെ പേരിലും ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നവരുടെ പേരിലും കർശനമായ നിയമ നടപടികൾ എടുക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് തിരുരങ്ങാടി പോലീസ് എസ് എച്ച് ഒ ക്ക് ചെമ്മാട് വ്യാപാരിവ്യവസായി ഏകോപനസമിതിയാണ് പരാതിനൽകിയിട്ടുള്ളത്.

കഴിഞ്ഞ ദിവസമാണ് വാട്സാപ് വഴി ചെമ്മാട്ടങ്ങാടിയിൽ നിന്നും ഭക്ഷണപാനീയങ്ങളും മറ്റും കഴിക്കരുതെന്നും ചെമ്മാട് മൊത്തം മഞ്ഞപിത്തം ബാധിച്ചിരിക്കുകയാണെന്നും ഉപയോഗിക്കുന്ന വെള്ളം അണുബാധയുള്ളതാണെന്നുമായിരുന്നു വ്യാജമായി പ്രചരിപ്പിച്ചത്.
ചെമ്മാട്ട് ചില ഭാഗത്ത് മഞ്ഞപ്പിത്തബാധ കണ്ടെത്തിയിട്ടുണ്ടെങ്കിലും നഗരസഭയും ആരോഗ്യ വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ പരിഹാര മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ ഇത്തരം വ്യാച പ്രജരണങ്ങൾ അഴിച്ച് വിടുന്നത് ശരിയല്ലെന്നും ഇത് ഒരു പ്രദേശത്തെയും വ്യാപാരി സമൂഹത്തെയും അപമാനിക്കുന്നതാണെന്നും ഇതിനെതിരെ നഗരസഭ നിയമനടപടികൾ സ്വീകരിക്കുമെന്നും തിരൂരങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി. ഇസ്മായിലും പറഞ്ഞു.
ചെമ്മാട്ട് 
കച്ചവടംചെയ്യുന്ന വ്യാപാരികൾ ചെമ്മാട്ടെ സ്വകാര്യ വ്യക്തിയുടെ ഏറ്റവും ശുദ്ധമായ ജലമാണ് ഉപയോഗിക്കുന്നത്. മറിച്ചുള്ള ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും ചെമ്മാട് വ്യാപാരിവ്യവസായി ഏകോപനസമിതി ഭാരവാഹികൾ പറഞ്ഞു. ചെമ്മാട് വ്യാപാരി വ്യവസായി നേതാക്കളായ നൗഷാദ് സിറ്റി പാർക്ക് ,സൈനു ഉള്ളാട്ട് , അമർ മനരിക്കൽ സീനത്ത് , സിദ്ധീഖ് പനക്കൽ ആധാർ, നൗഷാദ് കുഞ്ഞുട്ടി ഖദീജഫാബ്രിക്സ്,
ബഷീർ വിന്നേഴ്സ്,  ഇസ്സു ഇസ്മായിൽ ഉള്ളാട്ട്  എന്നിവരാണ് തിരൂരങ്ങാടി പോലീസ് എസ്.എച്ച്. ഒ. യെ സന്ദർശിച്ച് പരാതി നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}