പറപ്പൂർ: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാലയും സംയുക്തമായി സാമൂഹ്യ സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അംജത ജാസ്മിൻ ഉദ്ഘാടനം ചെയ്തു. എ എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സി പി രായിൽ കുട്ടി അധ്യക്ഷത വഹിച്ചു.
സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവ് നാസർ കാപ്പൻ, സെയ്ത് ഫസൽ അലി (എഫ് എൽ സി) തുടങ്ങിയവർ ക്ലാസെടുത്തു. ക്ലബ്ബ് പ്രസിഡൻ്റ് സി.പി യാഹ്ക്കൂബ്, വായന ശാല പ്രസിഡൻ്റ് പി കെ മുഹമ്മദ് റിയാസ്, എം അലവിക്കുട്ടി, പി സഹദ് തുടങ്ങിയവർ കാമ്പയിനിന് നേതൃത്വം നൽകി.
ക്ലബ് സെക്രട്ടറി കെ ബൈജു സ്വാഗതവും ഇ കെ റഷീദ് നന്ദിയും രേഖപ്പെടുത്തി.