ചിത്രംവരച്ച് ലഹരിക്കെതിരേ ബോധവത്കരണം നടത്തി

തിരൂരങ്ങാടി : വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ ബ്രഷും കളറുകളും ഉപയോഗിച്ച് വിദ്യാർഥികളുടെ ബോധവത്കരണം. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ്, വിമുക്തി ക്ലബ്ബ്, ആർട്‌സ് ക്ലബ്ബ് അംഗങ്ങളാണ് ബോധവത്കരണം നടത്തുന്നത്. റോഡരികിലുള്ള വിദ്യാലയത്തിന്റെ മതിലുകളിലാണ് ബോധവത്കരണചിത്രങ്ങളും സന്ദേശങ്ങളും വിദ്യാർഥികൾ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളിലും പൊതുജനങ്ങളിലും സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം. ഇ.പി. അഭിരാമി, സി.ടി. ഷഹാന, വി.ടി. ഫാത്തിമ ഹിബ, കെ. ദിൽഷാന, അൻഷിദ, പി.ഇ. ഹിമൽ, എ. അദുൽകൃഷ്ണ, പി. അശ്വനി, പി. ദിയ, എം.ടി. അബ്ദുൽ ഗഫൂർ, സി.ടി. ദിജിത്ത്, രാജേഷ് കുനിയിൽ, ടി. ഗിരീഷ്, വി.എം. രാജീവൻ, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ വി.ടി. ജിജി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}