പഠനം മധുരം പദ്ധതിയുടെ വർക്ക് ഷീറ്റ് വിതരണോദ്ഘാടനം ചെയ്തു

പറപ്പൂർ: പറപ്പൂർ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലെ നൂതന പ്രൊജക്ടിലെ പഠനം മധുരം പദ്ധതിയുടെ വർക്ക് ഷീറ്റ് വിതരണോദ്ഘാടനം എ എം എൽ പി എസ് പറപ്പൂർ ഈസ്റ്റിലെ പ്രധാനാധ്യാപകൻ
ടി എസ് വിപിനകുമാർ മാസ്റ്റർക്ക് നൽകി പ്രസിഡന്റ് അംജദ ജാസ്മിൻ നിർവ്വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ കെ സെയ്ദുബിൻ, ഉമൈബ ഊർശ്ശ മണ്ണിൽ, സലീമ ടീച്ചർ, സി കുഞ്ഞമ്മദ് മാസ്റ്റർ, ഐക്കാടൻ വേലായുധൻ, പഞ്ചായത്ത് സെക്രട്ടറി സജീഷ്, പഞ്ചായത്തിലെ LP ,UP, സ്കൂളുകളിലെ പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}