കോട്ടയ്ക്കൽ: ഡിസംബർ നാലുമുതൽ എട്ടുവരെ തീയതികളിൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ, പി.കെ.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന ജില്ലാ കലാമേളയുടെ പന്തൽനിർമാണം തുടങ്ങി.
കാൽനാട്ടൽ രാജാസ് സ്‌കൂൾ മൈതാനത്ത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ നിർവഹിച്ചു. സ്റ്റേജ് ആൻഡ് പന്തൽ ചെയർമാൻ യു. രാഗിണി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി.ആർ. സുജാത, പ്രഥമാധ്യാപകൻ എം.വി. രാജൻ, പി.ടി.എ. പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ റാഫി തൊണ്ടിക്കൽ, കെ. പത്മനാഭൻ, ഹരിദാസൻ, എം. വിനോദ്, പി.എം. ആശിഷ്, എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർ എം.ഡി. മഹേഷ്, എൻ.പി. മുഹമ്മദാലി, മനോജ് കോട്ടയ്ക്കൽ, കെ.എസ്.എച്ച്.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് പി. ശംഷുദ്ധീൻ എന്നിവർ സംസാരിച്ചു.