മലപ്പുറം: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ആയി അഡ്വ. പ്രജിത്തിനെ തിരഞ്ഞെടുത്തു. കോഴിക്കോട് ഗവ. നിയമകലാലയത്തിൽ കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡൻ്റ് ആയി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച്, ചേറൂർ ടൗൺ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്, രണ്ടു തവണ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, കഴിഞ്ഞ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറി എന്നീ നി ലകളിൽ പ്രവർത്തിച്ചു.
നിലവിൽ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനും ജില്ലാ ബാർ അസോസിയേഷൻ എക്സിക്യൂട്ടിവ് മെമ്പറുമാണ്. പിതാവ്: ഗോപാലകൃഷ്ണൻ, മാതാവ്: സുമിത്ര, ഭാര്യ: ശരണ്യ, ഇയാൻ ദേവ്, ഇവ എന്നിവർ മക്കളാണ്.