വേങ്ങര: ചേറ്റിപ്പുറമാട് ചെറുകുറ്റിപ്പുറം ശ്രീ ശാസ്താ ഭഗവതീക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം നടന്നു.
ചടങ്ങുകൾക്ക് തന്ത്രി കുട്ടല്ലൂർ സുദീപ് നാരായണൻ നമ്പൂതിരി, രാമചന്ദ്രൻ ഗുരുസ്വാമി എന്നിവർ കാർമികത്വംവഹിച്ചു. ഭാരവാഹികളായ മുരളി ചേറ്റിപ്പുറം, എം.പി. സുബ്രഹ്മണ്യൻ, ടി. കേലു, ടി.വി. ഗംഗാധരൻ, എൻ.പി. വാസു, പി.പി. കൃഷ്ണൻ, ടി.വി. രാജഗോപാൽ തുടങ്ങിയവർ നേതൃത്വംനൽകി.