വേങ്ങര: കേരള പിറവി ദിനത്തിൽ ”വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സൗഹൃദ കേരളം “ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ വേങ്ങര മണ്ഡലം കമ്മിറ്റി സായാഹ്ന സംഗമം നടത്തി. കുന്നുംപുറത്ത് നടന്ന സംഗമം എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു.
വിദ്വേഷ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
മണ്ഡലം ട്രഷറർ വി ബഷീർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇ കെ അബ്ദുൽ നാസർ, എം കമറുദ്ദീൻ, കെ അബ്ദുൽ നാസർ, പറമ്പൻ അബ്ബാസ്, എം കെ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
കെ കെ സൈതലവി, മുസ്തഫ പള്ളിയാളി, ടി മുജീബ്, ചുക്കൻ അബൂബക്കർ, ഇ കെ റഫീഖ്, പി കെ അബൂബക്കർ, കെ എം നാസർ എന്നിവർ നേതൃത്വം നൽകി.