പറപ്പൂർ: പറപ്പൂർ യുവജന സംഘം ലൈബ്രറിയും (പി വൈ എസ്) പറപ്പൂർ ഹെൽത്ത് സെന്ററും സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, പ്രഷർ രോഗ നിർണ്ണയവും ബോധവത്കരണ ക്ലാസ്സും ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
പറപ്പൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഊർശമണ്ണിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി അസൈനാർ മാസ്റ്റർ എടയാടൻ അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഇക്ബാൽ പ്രമേഹ രോഗത്തെ കുറിച്ചും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റിജു പ്രഷർ, കിഡ്നി രോഗങ്ങളെ കുറിച്ചും വിശദീകരിച്ച് ക്ലാസെടുത്ത് സംസാരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരഭി, പ്രമേഹം, പ്രഷർ, മലേറിയ ടെസ്റ്റുകൾക്ക് നേതൃത്വം കൊടുത്തു.
ചടങ്ങിന് പി വൈ എസ് കമ്മിറ്റി മെമ്പർ ടി ഇ മൂസ്സക്കുട്ടി മാനു, ആശാ വർക്കാർമാരായ വിജയ, ലളിത, പി വൈ എസ് ലൈബ്രറിയൻ അബ്ബാസ് അലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.