വേങ്ങര: ഏറെ കാലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി മരണപെട്ട ടി. നസിറുദ്ധിൻ സാഹിബിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി മലപ്പുറം ജില്ലാ കമ്മറ്റി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും പാവപ്പെട്ട വ്യാപാരികൾക്ക് സ്നേഹ വീടുകൾ നിർമിച്ച് നൽകാൻ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ജില്ലയിലെ വേങ്ങര മണ്ഡലത്തിലെ മമ്പുറം വെട്ടം യൂണിറ്റിൽ നിർമിച്ച വീടിന്റെ താക്കോൽദാനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര കൈമാറുന്നു.
ചടങ്ങ് സ്ഥലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും. ഏ ആർ നഗർ പഞ്ചായത്ത് പ്രസിഡൻൻറ് ലിയാക്കത്തലി, ഏകോപനസമിതി ജില്ലാ പ്രസിഡൻ്റ് കുഞ്ഞാവു ഹാജി ഉൾപെടെയുള്ള സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ, യൂത്ത് വിംഗ് വനിതാവിംഗ് ഭാരവാഹികൾ മറ്റു രാഷ്ട്രിയ സാമൂഹിക സംസ്ക്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന്
പത്ര സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
കുഞ്ഞാവു ഹാജി
(സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്,ജില്ലാ പ്രസിഡൻൻറ്), കെ.കെ.എച്ച് തങ്ങൾ വേങ്ങര മണ്ഡലം പ്രസിഡൻ്റ്, സൈനുദ്ധീൻ ഹാജി വേങ്ങര മണ്ഡലം സെക്രട്ടറി, മജീദ് അച്ചനമ്പലം
വേങ്ങര മണ്ഡലം ട്രഷറർ, അസിസ് ഹാജി
മണ്ഡലം ഉപദേശക സമിതി, ഷരീഫ് സഫർ
വെട്ടം യൂണിറ്റ് പ്രസിഡൻ്റ്.