സഫർ ഇ ഡൽഹി യാത്ര സംഗത്തിന് യാത്രയപ്പ് നൽകി

എ.ആർ നഗർ: ടൗൺ  കോൺഗ്രസ്സ് കൊളപ്പുറം  കമ്മിറ്റിയുടെ നേതൃത്വത്തിൽ സഫർ ഇ ഡൽഹി യാത്ര സംഗം പുറപ്പെട്ടു. അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹംസ തെങ്ങിലാൻ കൊളപ്പുറം ടൗണിൽ വെച്ച് യാത്ര ക്യാപ്റ്റനും ടൗൺ കമ്മിറ്റി പ്രസിഡന്റുമായ ഉബൈദ് വെട്ടിയാടനെ ശാൾ അണിയിച്ച് യാത്രയയപ്പ് നൽകി. 

ആദ്യ ഘട്ട യാത്രക്ക് 15 പേർ അടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്. ലോക മഹാത്ഭുതങ്ങളിൽ ഒന്നായ വെണ്ണ കല്ലിൽ പണിത ആഗ്രയിലെ താജ് മഹൽ, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ  ദക്ഷിണ ദില്ലിയിലെ മെഹ് റോളിയിലെ ഖുത്ബ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന യുനൈസ് കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടി കയിൽ ഉൾപ്പെട്ടിട്ടുള്ള മിനാറായ ഖുത്ബ് മിനാർ, യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ശവസംസ്കാരം നടത്തിയിട്ടുള്ള ചരിത്ര സ്മാരകമായ രാജ്ഘട്ട്, ഇന്ത്യയുടെ ആദ്യ പ്രാധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സമാധിയായ ശാന്തി വൻ.പാർള മെന്റ് സമുച്ചയം, എഐസിസി ആസ്ഥാനം, ആഗ്ര ഫോർട്ട്, റെഡ് ഫേർട്ട് തുടങ്ങി ഒട്ടനവധി ചരിത്ര മ്യൂസിയങ്ങൾ സംഘം സന്ദർശിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}