തിരൂരങ്ങാടി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സിഗ്‌നേച്ചർ എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റും പി.എസ്. എം.ഒ. കോളേജ് എൻ.എസ്. എസ്. യൂണിറ്റും സംയുക്തമായി ഡിസംബർ 2 ന് തിരൂരങ്ങാടി പി.എസ്. എം.ഒ. കോളേജിൽ വെച്ച് സംഘടിപിക്കുന്ന ഭിന്നശേഷി സംഗമം' 23 ന്റെ ലോഗോ പ്രകാശനം പത്മശ്രീ കെ.വി. റാബിയ നിർവ്വഹിച്ചു.
ചടങ്ങിൽ സിഗ്‌നേച്ചർ എബിലിറ്റി ചാരിറ്റമ്പിൾ ട്രസ്റ്റ് ചെയർമാൻ അപ്പു, സെക്രട്ടറി അക്ഷയ് . എം, പി.എസ്. എം. ഒ. കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ: ഷിബിനു, എൻ. എസ്. എസ്. കോ-ഓർഡിനേറ്റർ ഡോ:ഷബീർ . വി.പി, അഷ്റഫ് കളത്തിങ്ങൽ പാറ, മനരിക്കൽ അഷ്റഫ്, മച്ചിങ്ങൽ സലാം ഹാജി, സലീന. എം,അനീസ്. ഇ.കെ, ബാസിം. കെ.പി, ഷഹൽ പി എന്നിവർ സംബന്ധിച്ചു.
ഡിസംബർ 2 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന സംഗമത്തിൽ ഭിന്നശേഷിക്കാരായവരുടെ വിവിധ കലാപരിപാടികൾ, ഫാഷൻ ഷോ, ആദരിക്കൽ, എൻ. എസ്. എസ്. വിദ്യാർത്ഥികളുടെ ഗാനവിരുന്ന് തുടങ്ങിയവ അരങ്ങേറും. കെ.പി.എ. മജീദ് എം.എൽ. എ. ചടങ്ങ് ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിദ, പത്മശ്രീ കെ.വി. റാബിയ,നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, പി.എസ്. എം. ഒ. കോളേജ് മാനേജർ എം.കെ. ബാവ, പ്രിൻസിപ്പൽ ഡോ: അസീസ്, ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് അൽവിന, അബ്ദുറസാഖ് മനരിക്കൽ എന്നിവർ പങ്കെടുക്കും.