വേങ്ങര: പുനർ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കക്കാടം പുറം മസ്ജിദിൽ റാമ്പ് സൗകര്യം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് മലപ്പുറം ജില്ല DAPL കമ്മിറ്റിയുടെ നിവേദനം DAPL സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം തഖ് വിയ്യത്തുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് കെ.കെ കുഞ്ഞോൻ തങ്ങൾക്ക് നൽക്കുന്നു.
മദ്രസ സദർ മുഅല്ലിം ജാഫർ ഫൈസി, പള്ളി ഇമാം മുഹമ്മദ് കുട്ടി, മദ്രസ ഭാരവാഹികളായ കെ.ബാപ്പു, കെ.സി സൈതലവി ഹാജി, കെ.പി സുബൈർ, DAPL ജില്ലാ കമ്മിറ്റി അംഗം കെ.കെ സക്കരിയ എന്നിവർ സന്നിഹിതരായിരുന്നു.