വേങ്ങര: വേങ്ങരയിലെ പ്രമുഖ കുടുംബ വസ്ത്രാലയം ബ്രദേയ്‌സ് സിൽക്‌സ് & സാരീസിന്റെ വിവഹോത്സവ് 2k23 യുടെ ഭാഗമായുള്ള ഒന്നാം ഘട്ട കൂപ്പൺ നറുക്കെടുപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽനിർവഹിച്ചു. നറുക്കെടുപ്പിലൂടെ സൻഹ ഫാത്തിമയെ തിരഞ്ഞെടുത്തു.
വിവഹോത്സവ് രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനം കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ നിർവഹിച്ചു.
വിവഹോത്സവിന്റെ ഭാകമായി റിസോർട്ട്, സ്വർണ നാണയം ഡിന്നർ സെറ്റ് തുടങ്ങിയ നിരവധി സമ്മാനങ്ങൾ ആണ് ഉപഭോക്താക്കൾക്കായി ബ്രദേയ്‌സ് ഒരിക്കിയിട്ടുള്ളത്.
ചടങ്ങിൽ ബ്രദേയ്‌സ് പ്രിവിലേജ് കാർഡിന്റെ പ്രകാശനം ബ്രദേയ്‌സ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ മുനീർ സി ടി യും റിക്രീയേഷൻ ക്ലബിന്റെ ലോഗോ പ്രകാശനം ബ്രദേയ്‌സ് ഗ്രൂപ്പ് മാനേജിങ് പാർട്ണർ മൊയ്‌ദീൻ കുട്ടി ഹാജി പുള്ളാട്ടും നിർവഹിച്ചു.
റാഫി മണ്ണാറോട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനേജ്‌മെന്റ് പ്രതിനിധി ഷബീബ് പുള്ളാട്ട്
BGC ഗ്രൂപ്പ് എച്ച് ആർ മാനേജർ ഷറഫലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് ബിബിൻ ലാൽ കെഎം നന്ദി പറഞ്ഞു. കസ്റ്റമേഴ്സിനായി ബ്രദേയ്‌സ് മ്യൂസിക്കൽ ഇവന്റ് ഒരുക്കിയിരുന്നു.