കലാ കായിക- സംസ്കാരിക-സാമൂഹ്യ
ജനക്ഷേമ -സേവന രംഗത്ത്
വേങ്ങരയിൽ പകരക്കാരില്ലാത്ത കൂട്ടായ്മ കു പൊ പാ കുറ്റാളൂരും
വേങ്ങരയിലെ പ്രശസ്ത ആതുര ചികിത്സാ കേന്ദ്രമായ അൽസലാമ ഹോസ്പിറ്റലും
2023, ഒക്ടോബർ 22 (ഞായറാഴ്ച)
സ്വബാഹ് സ്ക്വയറിൽ ഒരുക്കിയ
ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ് വിദഗ്ധ ഡോക്ടർമാരുടെ സേവനം കൊണ്ടും
സംഘാടക മികവു കൊണ്ടും ജനപങ്കാളിത്തം
കൊണ്ടും ശ്രദ്ധേയമായി.
മഞ്ചേരി മെഡിക്കൽ കോളേജ്
നെഞ്ച് രോഗ വിദഗ്ധ
Dr.അമൃത (MBBS, DTCD,DNB),
വേങ്ങര അൽസലാമ ഹോസ്പിറ്റലിലെ
അസ്ഥിരോഗ വിദഗ്ധൻ
Dr. അരുൺ മോഹൻ (MBBS ,MS Ortho ,
DNB Ortho ),
കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ
Dr. റമീസ് NM (MBBS, MD) എന്നിവർ
പരിശ്രാധനക്ക് നേതൃത്വം നൽകി.
നാട്ടിലെ മുതിർന്നവരും യുവതലമുറയും
ഉത്സാഹപൂർവ്വം ക്യാമ്പുമായി സഹകരികരിച്ചു.
(ഇതിനു മുമ്പ് രണ്ടു തവണ
കുറ്റാളൂർ AMLP സ്കൂളിൽ മെഡിക്കൽ ക്യാമ്പ് കു പൊ പാ നടത്തിയിരുന്നു.)
സ്പോര്ട്സ് ഇൻജുറി,
കൈ -കാൽ കടച്ചിൽ, തരിപ്പ്,മുട്ടുവേദന,
പുറംവേദന, തോൾ വേദന ,
ജിവിതശൈലി രോഗങ്ങളായ
ഷുഗർ, കൊളസ്ട്രോൾ ,തൈറോയ്ഡ് ,
ബാല ടീബി , വലിവ്, ആസ്ത്മ,
കിതപ്പ് , മൂക്കടപ്പ്, ന്യൂമോണിയ,
ഹൃദയ സംബന്ധിയായ രോഗങ്ങൾ തുടങ്ങി
വിവിധ രോഗ നിർണ്ണയങ്ങളും
അവയ്ക്കുള്ള സൗജന്യ മരുന്നു വിതരണവും ക്യാമ്പിൽ നടന്നു.
രോഗ നിർണ്ണയ ടെസ്റ്റിന് വലിയ വില വരുന്ന
അസ്ഥി ബലക്ഷയ നിരണ്ണയം(BMD), ശ്വാസകോശ രോഗ നിർണ്ണയം (PFT) test എന്നിവ ക്യാമ്പിൽ
പൂർണ്ണമായും സൗജന്യമായിരുന്നു.
രോഗികൾക്കും കൂടെ വരുന്നവർക്കുമുള്ള
കുടിവെള്ളം മുതൽ കാത്തിരിപ്പു സൗകര്യങ്ങൾ വരെ സംഘാടകർ മികച്ച രീരിതിയിൽത്തന്നെ ഒരുക്കിയിരുന്നു.
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ബഹു. KK മൻസൂർ കോയ തങ്ങൾ
ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഊരകം ഗ്രാമ പഞ്ചായത്ത്
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ TV ഹംസ ,
വാർഡ് മെമ്പർമാരായ ഷിബു ,
PP സൈദലവി ,ശ്രീമതി സമീറ എന്നിവർ
ആശംസകൾ നേർന്നു.
അൽസലാമ ഹോസ്പിറ്റർ മാനേജർ
ജോസഫ് , PRO മീരാൻ വേങ്ങര എന്നിവരുടെ സാന്നിധ്യമുണ്ടായി.
കുപൊ പാ സെക്രട്ടറി ഹസൈനാർ
സ്വാഗതം പറഞ്ഞു.
വേങ്ങര, ഊരകം , പറപ്പൂർ, കണ്ണമംഗലം ,
അബ്ദുറഹ്മാൻ നഗർ, തിരൂരങ്ങാടി
പഞ്ചായത്തുകളിൽ നിന്ന് 250-ഓളം പേർ രോഗ നിർണ്ണയത്തിനെത്തി.
രാവിലെ 8:00 മണിക്കാരംഭിച്ച
മെഗാ മെഡിക്കർ ക്യാമ്പ്
ഉച്ചക്ക് 2:30ന് അവസാനിച്ചു.
കുപൊ പാ രക്ഷാധികാരികളായ
സ്വബാഹ് കുണ്ടുപുഴക്കൽ , ഹക്കീം തുപ്പിലിക്കാട്ട്
പ്രസിഡന്റ്,ബദറു PP,
സെക്രട്ടറി,അസൈനാർ .അൻവർ ഷിനോജ്
ശിഹാബ്പുല്ലമ്പലവൻഷഫീക് ഡോൾബി
നിസാർഇല്ലിക്കൽ
പി പി ആഷിക്
പി പി മുഹമ്മദ്
സുനീർ ഇല്ലിക്കൽ
അഷ്‌റഫ് തോട്ടുങ്ങൽ
ഷാഫി കട്ടി
സാദിഖ് ചാലിൽ
രോഹിത് തുടങ്ങിയവർ നേതൃത്വം നൽകി.