വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ ഇന്ദിരാജി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു ഉദ്ഘാടനം ചെയ്തു.
ഐഎൻടിയു സി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം എ അസീസ്, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സോമൻ ഗാന്ധിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. ടി കെ പൂച്ചി യാപു, കൈപ്രൻ ഉമ്മർ, പി കെ കുഞ്ഞിൻഹാജി, ടി കെ മൂസക്കുട്ടി, ടിവി റഷീദ്, വി ടി മൊയ്തീൻ, മുള്ളൻ ഹംസ, വി ടി സുബൈർ, ഇപ്പു പാണ്ഡികശാല, പറാഞ്ചേരി ഹംസ, കാട്ടി കുഞ്ഞവു റു, കെ വിജയൻ, ഒ കെ വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.