പൗരാവലിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് എടക്കാടപറമ്പിൽ നിന്നും എ ആർ നഗർ പഞ്ചായത്തിലെ കുന്നുംപുറത്തേക്ക് പൗരാവലിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. നിരവധി നാട്ടുകാർ പങ്കെടുത്ത റാലി കുന്നുംപുറത്ത് എത്തിയപ്പോൾ കുന്നുംപുറം പൗരാവലിയുടെ ഐക്യദാർഢ്യ അഭിവാദ്യങ്ങൾ റാലിയിൽ സംഗമിച്ചപ്പോൾ വൻറാലിയായിമാറി.
 ഹൈദ്രോസ് മുസ്ലിയാർ ഉദ്ഘാടനം നിർവഹിച റാലിയിൽ ഷാഹുൽ ഹമീദ് മാസ്റ്റർ , അബ്ദുറഹ്മാൻ കെ സി ,അരീക്കൻ അബ്ബാസ് അലി, എ പി ബാവ ,അബ്ദു നാസർ ഇ കെ, മൊയ്തീൻകുട്ടി കെ കെ ,സലിം മാസ്റ്റർ പുള്ളാട്ട് തുടങ്ങിയവർ സംസാരിച്ചു.

ബഷീർ വി, അബ്ദുറഹ്മാൻ അരീക്കാടൻ, ഷമീം ടി കെ, മുജീബ് എ ,അസ്കർ ടി ,കാദർ ബാബു ഇ കെ എന്നിവർ നേതൃത്വം നൽകി. മുസ്തഫ കുന്നുംപുറം നന്ദി പ്രകാശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}