വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 24 കേരളോത്സവം ഒക്ടോബർ 28 മുതൽ നവംബർ 5 വരെ വിപുലമായ രീതിയിൽ നടത്തുന്നതിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിക്ക് വലിയോറ അടക്കാപുരയിൽ വിവിസി വോളിബോൾ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരത്തോടുകൂടി ബ്ലോക്ക് തല കേരളം ഉത്സവത്തിന് തിരശ്ശീല ഉയർന്നു.
വേങ്ങര ബസ്റ്റാൻ്റിൽ നിന്നാരംഭിച്ച വിളംബരജാതയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീർ ടീച്ചർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാർ ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അസീസ് എന്നിവർ നേതൃത്വം നൽകി.