വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി.എ.ചെറീത് ഉദ്ഘാടനം ചെയ്തു.
എ കെ എ നസീർ, എം എ അസീസ്, മുരളി ചേറ്റി പുറം, സോമൻ ഗാന്ധികുന്ന്, കാളങ്ങാടൻ ബാബു, സി ടി മൊയ്തീൻ, കാപ്പൻ മുസ്തഫ എന്നിവർ പ്രസംഗിച്ചു.
ടി കെ മൂസക്കുട്ടി, വി ടി മൊയ്തീൻ, ടിവി രാജഗോപാൽ, താട്ടയിൽ സുബൈർ ബാവ, സമീർ മേക്കമണ്ണിൽ, അൻവർ മാട്ടിൽ, കെ വിജയൻ, കാട്ടി കുഞ്ഞവുറു, കെ കെ മൊയ്തീൻ, ടി സൈദലവി തുടങ്ങിയവർ പങ്കെടുത്തു.