വേങ്ങര: വേങ്ങര ഗവ.മോഡൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി വേങ്ങര ബസ് സ്റ്റാന്റും പരിസരവും ശുചീകരിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി. എ.പ്രസിഡന്റ് എ.കെ. ഫൈസൽ, ഹെൽത്ത് സൂപ്പർവൈസർ വി.പി.ദിനേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ എം..ഷബീറലി മാസ്റ്റർ, എ ആരിഫ ടീച്ചർ ,വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് റാസി, നദീമ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകി.