അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന സദസ്സ് സംഘടിപ്പിച്ചു

കൊളപ്പുറം: മഹാത്മ ഗാന്ധിയുടെ 154 -ാം ജന്മവാർഷികദിനത്തിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളപ്പുറത്ത് സദ്ഭാവന സദസും പുശ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി  അധ്യക്ഷത വഹിച്ചു. കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ഭാരവാഹികളായ, ഉബൈദ് വെട്ടിയാടൻ, സക്കീർ ഹാജി, മജീദ് പൂളക്കൽ, കെ പി സി സി ന്യൂനപക്ഷ സെൽ വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി കെ സാദിഖലി,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുഹറ പി എന്നിവർ സംസാരിച്ചു. 

ബഷീർ പുള്ളിശ്ശേരി, മുഹമ്മദ് പി, ശങ്കരൻ ,ശ്രീധരൻ, സുധ എന്നിവർ നേതൃത്വം നൽകി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷൈലജ പുനത്തിൽ സ്വാഗതവും മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി മാട്ടറ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}