പറപ്പൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വച്ഛതാ ഹി സേവാ അഭിയാൻ ഏറ്റെടുത്ത് പറപ്പൂരിൽ സേവാഭാരതി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പറപ്പൂർ ഇല്ലിപുലാക്കാൽ ആരോഗ്യകേന്ദ്രത്തിലെ മുറ്റവും പരിസരത്തുള്ള കാടുകൾ നീക്കം ചെയ്തു വൃത്തിയാക്കി.
സേവാഭാരതി പ്രസിഡന്റ് സുരേഷ്കുമാർ അമ്പാടി ഉദ്ഘാടനം ചെയ്തു. പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്ര പരിസരവും വൃത്തിയാക്കി.
ക്ഷേത്രം മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സേവാഭാരതി സെക്രട്ടറിയും ജില്ലാ സമിതി അംഗവുമായ രവിനാഥ് ഇന്ദ്രപ്രസ്ഥം, വൈസ് പ്രസിഡന്റ് സി സുകുമാരൻ, ഭാരവാഹികളായ വിശ്വനാഥൻ, ജയേഷ് പി എം, ശിവദാസൻ ടി, സുരേഷ്ബാബു പി എം, സി ടി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.