തിരൂർ: ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് തിരൂർ ഗവണ്മെന്റ് ആശുപത്രിയിൽ വെച്ച് മലബാർ പോളിടെക്നിക് കോളേജ് കോട്ടക്കൽ നാഷണൽ സർവീസ് സ്കീം സേവനദിനം ആചരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരിയും താലൂക്ക് ലീഗൽ സർവീസ് കമിറ്റി തിരൂരും നേതൃത്വം നൽകിയ ചടങ്ങ് സബ് ജഡ്ജ് ഷാബിർ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു.
പി ടി രാധാകൃഷ്ണൻ (ടി എൽ എസ് സി തിരൂർ), ഡോ. അഭിലാഷ് കെ ജി (മെഡിക്കൽ ഓഫിസർ), ഷൈല (നഴ്സിംഗ് സൂപ്രണ്ട്), അജ്മൽ ഷാൻ (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ), ലെക്ചറർമാരായ നിയാസ് തയ്യിൽ, രേഷ്മ, എൻ എസ് എസ് സ്റ്റുഡന്റ് സെക്രട്ടറി നിസാർ അഹമ്മദ്, ജൂനിയർ ലീഡർ മിസ്ഹബ് എന്നിവർ സേവന കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
പങ്കെടുത്ത നാൽപതോളം വിദ്യാർത്ഥികൾ വിവിധ ഉപകരണങ്ങൾ മെയിന്റനൻസ് റിപ്പയറിങ് വർക്കുകൾ നടത്തി ആശുപത്രിക്ക് കൈമാറി.