കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ടൗൺ കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ഗാന്ധിജയന്തി ദിനത്തിൽ കൊളപ്പുറം ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി. മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
കെ.സി അബ്ദുറഹിമാൻ, വാർഡ് മെമ്പർ ഷൈലജ പുനത്തിൽ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ഹംസ തെങ്ങിലാൻ, ഹുസൈൻ ഹാജി പി സി, മുസ്തഫ പുള്ളിശ്ശേരി, മൊയ്ദീൻ കുട്ടി മാട്ടറ, സക്കീർ ഹാജി, മജീദ് പൂളക്കൽ, ടൗൺ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഉബൈദ് വി, ബഷീർ പി, ഫൈസൽ കെ, റഷീദ് എന്നിവർ നേതൃത്വം നൽകി.
പ്രവർത്തകർ മാലിന്യ മുക്തപ്രതിഞ്ജ ചെല്ലി കൊണ്ടാണ് ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.