അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹംസ തെങ്ങിലാന്റെ സ്ഥാനാരോഹണം ഇന്ന്

കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റായി ഹംസ തെങ്ങിലാന്റെ സ്ഥാനാരോഹണ പരിപാടി ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളപ്പുറം എസ് ബി ഐ ബാങ്കിന് സമീപമുള്ള കൈതകത്ത് കോപ്ലക്സ്‌ ഹാളിൽ നടക്കും. കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.

കെ എസ് യു ഭാരവാഹി, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഭാരവാഹി, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്, മണ്ഡലം കോൺഗ്രസ് ഭാരവാഹി, കിസാൻ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം, ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം യു ഡി എഫ് ലൈസൻകമ്മിറ്റി അംഗം, പഞ്ചായത്ത് യു ഡി എഫ് ലൈസൻ കമ്മിറ്റി അംഗം തുടങ്ങിയ ഭാരവാഹിസ്ഥാനങ്ങൾ വഹിച്ചിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}