വേങ്ങര: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ മുതിർന്ന പഠിതാവായ കെ സൈതലവിക്ക് ചോദ്യപേപ്പർ നൽകി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ.റഷീദ് അധ്യക്ഷത വഹിച്ചു. ഊരകം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഹംസ ആശംസ അറിയിച്ചു.
പ്രേരക്മാരായ ആബിദ.പി, സുജ എം, ദേവി.വി, മുനീറ.സി, സ്മിത.വി , സതി പി എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.