വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വച്ഛതാദിവസ്സ് ആചരിച്ചു

വേങ്ങര: കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ ഹി സേവ കാമ്പയിന്റേയും സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വച്ഛതാദിവസ്സ് ആചരിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് ഒരു പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രം മാലിന്യമുക്തമാക്കുന്ന പരിപാടിയിൽ ഊരകം ഗ്രാമപഞ്ചായത്തിലെ മിനി ഊട്ടി ടൂറിസ്റ്റ് കേന്ദ്രം ശുചീകരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാകുന്നതിന് ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച പരിപാടിയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  മണ്ണിൽ ബെൻസീറ ടീച്ചർ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ അലി തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഇ ഉണ്ണി, ഊരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസി, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.  

പരിപാടിയിൽ പങ്കെടുത്തവർക്ക് BH മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ ചൊല്ലിക്കൊടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}