സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ പോസ്റ്റർ പ്രദർശനം നടത്തി

തിരൂരങ്ങാടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട്  ബോധവൽക്കരണവും പോസ്റ്റർ പ്രദർശനവും നടത്തി.

തിരൂരങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. 

പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ ഹഖ് , എസ് എം സി ചെയർമാൻ അബ്ദുൽ  റഹിം പൂക്കത്ത് , രതീഷ് ടീ എന്നിവർ സംസാരിച്ചു. അനിരുദ്ധ് കെ.ആർ സ്വാഗതവും, മുഹമ്മദ് സജാദ് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}