യു.എൻ. രക്ഷാസമിതി ഇടപെടണം -വിസ്ഡം ഡെലിഗേറ്റ്‌സ് മീറ്റ്

വേങ്ങര: യുദ്ധനിയമങ്ങൾപോലും കാറ്റിൽപ്പറത്തി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ഐക്യരാഷ്ട്ര രക്ഷാസമിതിയും രാഷ്ട്രനേതാക്കളും പ്രതികരിക്കണമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസെഷൻ മിനി ഊട്ടിയിൽ സംഘടിപ്പിച്ച നാഷണൽ ഡെലിഗേറ്റ്സ് മീറ്റ് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനംചെയ്തു. എം. അബ്ദുറഹ്‌മാൻ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി. സലിം, വിസ്ഡം യുത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡന്റസ് ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി, ഷഹബാസ് കെ. അബ്ബാസ്, ഹാരിസ് ബിനു സലീം, അബ്ദുൽ മാലിക്ക് സലഫി, ഡോ. പി.എൻ. ഷബീൽ, അബ്ദുറഷീദ് കൊടക്കാട്, ഡോ മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

തിങ്കളാഴ്ച ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ. അഷ്റഫ്, വൈസ് പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് മദനി പറപ്പൂർ സി.പി. സലീം അബ്ദുറഷീദ് കൊടക്കാട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}