വേങ്ങര: വേങ്ങര കെ.എസ്.ഇ.ബിക്കു കീഴിലുള്ള ഇടങ്ങളിൽ ട്രാൻസ്‌ഫോർമറുകൾക്ക് സുരക്ഷാ വേലി സ്ഥാപിച്ചുതുടങ്ങി.
യാത്രക്കാരും വിദ്യാർഥികലും നടന്നുപോകുന്ന വഴിയരികിലായിരുന്നു മിക്ക ട്രാൻസ്ഫോർമറുകളും. പാക്കടപ്പുറായ താഴെഅങ്ങാടി, പാക്കടപ്പുറായ അങ്ങാടി എന്നിവിടങ്ങളിലാണ് സുരക്ഷാവേലികൾ സ്ഥാപിച്ചത്. ഇതിനായി ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ റൈറ്റ് പ്രവർത്തകരായ അബ്ദുൽറഹീം പൂക്കത്ത്, എ.പി. അബൂബക്കർ വേങ്ങര എന്നിവർ കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിരുന്നു.