വേങ്ങര: ജി.എം.വി.എച്ച്.എസ്.എസ്. വേങ്ങര ടൗൺ എൻ.എസ്.എസ്. യൂണിറ്റ് അൽമാസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനംചെയ്തു. വേങ്ങര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
അബ്ദുൽ അസീസ് പറങ്ങോടത്ത്, എ.കെ. സലീം, റഫീഖ്, എ.കെ. ഫൈസൽ, പ്രോഗ്രാം ഓഫീസർ വി.പി. ഷാനിബ, മനോജ് എം. ജോർജ്, സി.കെ. ജലീൽ, സി.കെ. ഇർഷാദ് അലി, മുഹമ്മദ് റിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.