ഒ കെ ചെറി അനുസ്മരണം നടത്തി

ഊരകം: രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കെ അകാലത്തിൽ വിടപറഞ്ഞു പോയ ഊരകം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരുന്ന ഒ കെ ചെറിയെ ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. 

അനുസ്മരണയോഗം കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ പറമ്പൻ സൈതലവി അധ്യക്ഷനായ ചടങ്ങിൽ. ഒ കെ ചെറിയുടെ പേരിൽ നൽകിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം പി ടി. മൊയ്‌തീൻ കുട്ടി മാസ്റ്റർക്ക് നൽകി. 

ചടങ്ങിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ പി ഗിരീഷ് കുമാർ, എം കെ മൊയ്‌തീൻ, എം രമേശ്‌ നാരായണൻ, എം കെ ഷറഫുദീൻ, ഇ കെ സൈനുദീൻ,ഉണ്ണി പുത്തൻ പീടിക, സി പി നിയാസ്,വി പി. ഉമ്മർ, മണ്ണിൽ ഭാസ്കരൻ, നടക്കൽ നാസർ, കെ കെ. മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. ജയകൃഷ്ണൻ രമേശ്‌ സ്വാഗതവും, കെ കെ. അബൂബക്കർ സിദീഖ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}