കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡൻ്റായി ഹംസ തെങ്ങിലാൻ ചുമതലയേറ്റു. കൊളപ്പുറം കൈ തക്കത്ത് കോപ്ലക്സ് ഹാളിൽ നടന്ന സ്ഥാനാരോഹണ ചെടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് നാസർ പറപ്പൂർ, ഡിസിസി അംഗങ്ങളായ എകെഎ നസീർ, പുള്ളിശ്ശേരി അബ്ദുറഹിമാൻ, കണ്ണമംഗലം മണ്ഡലം പ്രസിഡന്റ് പി കെ സിദ്ധീഖ്, പി കെ മൂസ ഹാജി, പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് നേതാക്കളായ പി പി ആലിപ്പു, കെ.സി അബ്ദുറഹിമാൻ, കാവുങ്ങൽ അബ്ദുള്ള, കരീം കാബ്രൻ, മൊയ്ദീൻ കുട്ടി മാട്ടറ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്, മുൻ മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഉബൈദ് വെട്ടിയാടൻ, മജീദ് പുളക്കൽ, അബു ബക്കർ കെ.കെ.ഷൈലജ പുനത്തിൽ രാജൻ വാക്കയിൽ മറ്റു മണ്ഡലം ഭാരവഹികളും യൂത്ത് കോൺഗ്രസ് കെ എസ് യു മറ്റു പോഷക സംഘടനാ നേതാക്കളും സംബന്ധിച്ചു.
ചടങ്ങിൽ കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഹംസ തെങ്ങിലാന് മിനുഡ്സ് കൈമാറി. പി കെ ബാവ.അസ് ലം മമ്പുറം. സമദ് പുകയൂർ. ഫൈസൽ കാരാടൻ. സാദിഖലി പി കെ . റിയാസ് മമ്പുറം . നൗഫൽ കാരാടൻ. കെ.ടി അലി .നൗഷാദ് പുതിയങ്ങാടി. എന്നിവർ നേതൃത്വം നൽകി. നൂറ്ക്കണക്കിനാളുകൾ ചടങ്ങിൽ സംബന്ധിച്ചു.
മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ മറുപടി പ്രസംഗം നടത്തി. ഹംസ തെങ്ങിലാൻ കെ എസ് യു ഭാരവാഹി.മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ,നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഭാരവാഹി, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ,മണ്ഡലം കോൺഗ്രസ് ഭാരവാഹി, കിസാൻ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം, INTUC ജില്ലാ കമ്മിറ്റി അംഗം, നിയോജക മണ്ഡലം UDF ലൈസൻകമ്മിറ്റി അംഗം ,പഞ്ചായത്ത് UDF ലൈസൻ കമ്മിറ്റി അംഗം തുടങ്ങിയ ഭാരവാഹിസ്ഥാനങ്ങൾ വഹിച്ചിരുന്നു. സക്കീർ ഹാജി സ്വാഗതവും ഹസ്സൻ പി കെ നന്ദിയും പറഞ്ഞു.