തിരൂരങ്ങാടി : മാലിന്യനിർമാജ്ജനത്തിന്റെ സന്ദേശമുയർത്തി ജനപ്രതിനിധികൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്ത ഹ്രസ്വചിത്രം പ്രദർശനത്തിനൊരുങ്ങി. തിരൂരങ്ങാടി നഗരസഭയിലെ 19 ഡിവിഷൻ കൗൺസിലർമാർ അഭിനയിച്ച ചിത്രമാണ് ഒരുങ്ങിയിരിക്കുന്നത്.
25-ാം ഡിവിഷൻ കൗൺസിലർ അലിമോൻ തടത്തലിന്റെ തിരക്കഥയിൽ കെ.ടി. കബീർ ആണ് ‘ചവറ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറിന്റെ റിലീസിങ് കെ.പി.എ. മജീദ്. എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ, സോനാ രതീഷ്, അലിമോൻ തടത്തിൽ, കെ.ടി. കബീർ തുടങ്ങിയവർ പങ്കെടുത്തു. ഹ്രസ്വചിത്രം അടുത്തദിവസം പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു