വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ നിറ സാന്നിധ്യവും ഹോമിന്റെ മുതിർന്ന പൗരന്മാരുടെ പ്രതിനിധിയുമായ എ കെ അബുഹാജിയുടെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി ഒരു ദിവസത്തെ അവധിക്ക് ശേഷം സായംപ്രഭയിലെ അംഗങ്ങൾ ഹോമിൽമിൽ ഒത്തുചേർന്ന് അദ്ദേഹത്തിനുവേണ്ടി മൗനം പ്രാർത്ഥനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.
ഹോമിന്റെ ഉയർച്ചക്കും സമൂഹത്തിലെ ഇടത്തരമില്ലാതെ എല്ലാ മുതിർന്ന പൗരന്മാരെയും ഹോമിലേക്ക് ആകർഷിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
വട്ടപ്പാട്ട്, കോൽക്കളി, കോളാമ്പി പാട്ട് തുടങ്ങിയ കലാപരിപാടികൾ സായംപ്രഭയിൽ തുടക്കം കുറിച്ച് പഞ്ചായത്ത് പരിധിയിലെ വിവിധ കലാകാരന്മാരെ ഹോമിൽ എത്തിക്കുന്നതിൽ നേതൃത്വം നൽകി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിഫ മടപ്പള്ളി, വാർഡ് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്,റഫീഖ് മൊയ്തീൻ,സിപി അബ്ദുൽ കാദർ, അബ്ദുൽ മജീദ് മടപ്പള്ളി, എ കെ നഫീസ, ആസ്യ മുഹമ്മദ്, നുസ്രത്ത് അമ്പാടൻ, നജുമുന്നീസ സാദിഖ്, റുബീന അബ്ബാസ്, നുസ്രത്ത്, യൂസുഫ് അലി വലിയോറ, മുൻ പഞ്ചായത്ത് അംഗം ഫസൽ കൂളിപ്പിലാക്കൽ, ഐസിഡിഎസ് സൂപ്പർവൈസർ ലുബ്‌ന, കെയർ ഗീവർ ഇബ്രാഹീം എ കെ, അബുഹാജിയുടെ മകൻ യൂനുസ് എ കെ, സായംപ്രഭാ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.