കുന്നുംപുറം: എ ആർ നഗർ പഞ്ചായത്തിന്റെ കീഴിൽ കുന്നുംപുറത്ത് പ്രവർത്തിക്കുന്ന കുടുംബ ആരോഗ്യ കേന്ദ്രം (FHC) വൃത്തിയാക്കി ചെറേക്കാട് ധർമഗിരി കോളജ് വിദ്യാർഥികൾ മാതൃകയായി. കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പരിസരങ്ങളാണ് വൃത്തിയാക്കിയത്.
ധർമഗിരി കോളജ് നേച്ച്വർ ക്ലബ്ബിന്റെ കീഴിലാണ് "Be hygiC, Be healthy" എന്ന പേരിൽ ക്ലീനിങ് പരിപാടി സംഘടിപ്പിച്ചത്. മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് കുട്ടി ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഫൈസൽ, കോളജ് പ്രോഗ്രാം ഡയറക്ടർ പ്രൊ. എ പി അബ്ദുൽ വഹാബ്, പ്രിൻസിപ്പൽ പി അബ്ദുൽ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകുകയും വിദ്യാർത്ഥികളോട് സംസാരിക്കുകയും ചെയ്തു.
അധ്യാപകരായ ഷമീം കെ, തസ്‌ലീം കെ, മർവ എൻ കെ എന്നിവരും വിദ്യാർത്ഥികളായ മുഹ്സിൻ, സൈനുൽ ആബിദ് തുടങ്ങിയവരും നേതൃത്വം നൽകി.