വേങ്ങര: പുഴച്ചാൽ എസ് എഫ് സി ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ പതിനാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തന്റെ ജീവിതം മുഴുവൻ ഗവേഷണത്തിനായി ചിലവഴിച്ച് സംഭവവിപുലമായ ജീവിത യാത്രയിൽ ചെറിയവനേയും വലിയവനേയും ഒരു പോലെ കാണാൻ എപ്പോഴും ശ്രമിച്ച മണ്മറഞ്ഞുപോയ തുപ്പിലിക്കാട്ട് ആലിഹാജിയുടെ പേര് എല്ലാവരും എന്നും ഓർമ്മിപ്പിക്കുന്ന തരത്തിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.
സമൂഹത്തിലെ നാനാ തുറകളിലുമുള്ള ആളുകൾ പങ്കെടുത്ത ചടങ്ങിൽ
പൗര പ്രമുഖനും എടയാട്ടുപറമ്പ്
പള്ളി പ്രസിഡൻ്റുമായ തുപ്പിലിക്കാട്ട് കുഞ്ഞാലസ്സൻ കുട്ടി ഹാജി നാടിന് സമർപ്പിച്ചു, എൻ വൈ കെ കോ-ഡിനേറ്റർ എൻ എം അസ്‌ലം അധ്യക്ഷത വഹിച്ചു.