വേങ്ങര: വലിയോറ റെയ്ഞ്ച് മദ്രസാ കലോത്സവം ‘മുസാബഖ’ ജില്ലാ പഞ്ചായത്തംഗം ടി.പി.എം. ബഷീർ ഉദ്ഘാടനംചെയ്തു.
അസീസ് ഫൈസി പുത്തനങ്ങാടി അധ്യക്ഷനായി. മത്സരത്തിൽ മനാട്ടിപ്പറമ്പ് ഇർശാദുസ്വിബിയാൻ മദ്രസ ഒന്നും പുത്തനങ്ങാടി അൽഫാറൂഖ് മദ്രസ രണ്ടും സ്ഥാനങ്ങൾനേടി.
ഇസ്ഹാഖലി ഫൈസി മനാട്ടിപ്പറമ്പ്, ഓടക്കൽ അബ്ദുറഹ്‌മാൻ ദാരിമി, കുറുക്കൻ അബുഹാജി, മാളിയേക്കൽ സൈതലവിഹാജി, ടി.വി. ഇഖ്ബാൽ, എം.കെ. കുഞ്ഞാലൻ ഹാജി, പറങ്ങോടത്ത് ഇബ്രാഹിം, കെ.കെ. കുഞ്ഞി മമ്മുദുഹാജി, കെ.കെ. ജംഷീർ തുടങ്ങിയവർ പ്രസംഗിച്ചു.