കണ്ണമംഗലം: പെരണ്ടക്കൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ കണ്ണമംഗലം മേഖല കമ്മിറ്റി വട്ടപ്പൊന്തയിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ കണ്ണമംഗലം മേഖല കമ്മിറ്റി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. റോഡ് പണി എത്രയും പെട്ടെന്ന് ആരംഭിച്ചിട്ടില്ല എങ്കിൽ ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്ന് കണ്ണമംഗലം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്ണമംഗലം പഞ്ചായത്ത് പൂർണ്ണമായും 3-ാം വാർഡിൽ ഉൾപ്പെട്ട വട്ടപ്പൊന്ത പെരണ്ടക്കൽ, ജില്ലാ പഞ്ചായത്ത് റോഡ് വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് തകർന്ന നിലയാണ് ഉള്ളത്. വലിയ ക്രഷർ ടോറസ് വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത രീതിയിൽ വലിയ കുഴികളാണ് ഇപ്പോൾ റോഡിന്റെ അവസഥ. മഴ പെയ്യുമ്പോൾ ചെളിക്കുണ്ടായും മഴയില്ലാത്ത സമയത്ത് ക്രഷർ വാഹനങ്ങൾ പോയി പൊടിപടലങ്ങൾ പടർന്ന് പ്രദേശത്തെ വീടുളിൽ താമസിക്കുന്ന കുട്ടികളിലും പ്രായമായവരിലും അലർജിയും മറ്റ് രോഗങ്ങളും പിടിപെട്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ കോളേജ് കുട്ടികൾക്കും സ്കൂൾ വാഹനങ്ങളടക്കം ദുരിതം അനുഭവിക്കുന്നുണ്ട്.
"പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് മുസ്ലിം ലീഗാണ്, തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിച്ച് വോട്ട് വാങ്ങിയ ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ, വാർഡ് മെമ്പർ കെ പി സരോജിനി, സ്ഥലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടിയും ഇന്നു വരെ തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ റോഡ് പ്രവർത്തിക്ക് ഫണ്ട് പസാക്കിയിട്ടും ഇതുവരെ ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല ഇതിനു കഴിയില്ല എങ്കിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ രാജിവെച്ച് പോകണം ലീഗിനുളളിലെ ഗ്രൂപ്പിസമാണ് ഈ അവസ്ഥക്ക് കാരണമെന്ന് ലീഗ്കാർ തന്നെ ആരോപിക്കുന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു.