വേങ്ങര: വേങ്ങരയിലെ സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക, സേവന മേഖലയിൽ ഏകദേശം രണ്ട് പതിറ്റാണ്ട് കാലം തിളങ്ങി നിന്ന അബു ഹാജിയുടെ നിര്യാണത്തിൽ വേങ്ങര പഞ്ചായത്ത് വെൽഫയർ പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അബു ഹാജി പൊതു രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവർക്ക് മാതൃകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. കുഞ്ഞാലി മാസ്റ്റർ പി പി, അലവി എം. പി, റസാക്ക് പറങ്ങോടത്ത്, കുട്ടിമോൻ സി, റഹിം ബാവ, ശബ്ന ടി. പി എന്നിവർ സംസാരിച്ചു.