വേങ്ങര: സാമ്പത്തിക സാക്ഷരത ക്യാമ്പ്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ക്ലാസും സംഘടിപ്പിച്ചു. കേരള ഗ്രാമീൺ ബാങ്ക് മാനേജർ ജിതിൻരാജിന്റെ അധ്യക്ഷതയിൽ പറപ്പൂർ സി ഡി എസ് ചെയർപേഴ്സൺ റസിയ എം. കെ ഉദ്ഘാടനം ചെയ്തു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ക്ലാസ്സ് കോട്ടക്കൽ പോലീസ് സ്റ്റേഷൻ എ എസ് ഐ ഹബീബ, അലക്സ് സാമൂവൽ, രാജേഷ് എന്നിവരും സാമ്പത്തിക സാക്ഷരത, സോഷ്യൽ സെക്ക്യൂരിറ്റി സ്കീം എന്നിവയെ കുറിച്ച് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ നാസർ കാപ്പനും സംസാരിച്ചു.
കേരള ഗ്രാമീൺ ബാങ്ക് സീനിയർ മാനേജർ സഞ്ജു ജോൺ, ശരത് കെ, രഞ്ജിത്ത്.പി എന്നിവർ സംസാരിച്ചു.