വേങ്ങര: ചേറൂർ മഅ്ദിനുൽ ഉലൂം സുന്നീ മദ്റസയിൽ ജീലാനി അനുസ്മരണം നടത്തി. ഈ മാസത്തിൽ വഫാതായ പ്രസ്ഥാന നേതാക്കളെ അനുസ്മരിച്ചു. യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. അനുസ്മരണത്തിനും പ്രാർത്ഥനക്കും ഷമ്മാസ് സഖാഫി കിടങ്ങയം നേതൃത്ത്വം നൽകി.
യഹ്‌യ ഫാളിലി, ഉമറുൽ ഫാറൂഖ് സഖാഫി, അബ്ദുൽ വാസിഅ് സഅദി, നൗഫൽ സഅദി, അബ്ദുൽ റഊഫ് ഹാശിമി എന്നിവർ പങ്കെടുത്തു.