കോട്ടയ്ക്കൽ: എടരിക്കോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി.
വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്തംഗം ടി.പി.എം. ബഷീർ നിർവഹിച്ചു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ആബിദ തൈക്കാടൻ, സ്ഥിരംസമിതി അധ്യക്ഷരായ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, ആബിദ പൂവഞ്ചേരി, ഫസലുദ്ധീൻ തയ്യിൽ, അംഗങ്ങളായ സുബൈദ മനാഫ്, സി.ടി. അഷ്റഫ്, മജീദ്, ആമിന വാണിയന്തോടി, സൈഫുന്നീസ കക്കട്ടേരി, സെക്രട്ടറി ഷംന, സി.ഡി.എസ്. ചെയർപേഴ്‌സൺ ഷാഹിന, എച്ച്.സി. ശ്രീജ, സൂപ്പർവൈസർ ബിന്ദു, ത്വയ്യിബ് തുടങ്ങിയവർ പങ്കെടുത്തു.