വേങ്ങര: ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു വേങ്ങര സ്വിമ്മേഴ്‌സ് ടീം കല്ലക്കയം കടവും പരിസരവും വൃത്തിയാക്കി. തുടർന്നു സ്വിമ്മേഴ്‌സ് പ്രസിസിഡന്റ് നുഹ്മാൻ ബാവ യുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം സബാഹ് കുണ്ടുപുഴക്കൽ ഉദ്‌ഘാടനം ചെയ്തു.
പൂച്ചെങ്ങൽ അലവി കോളക്കാട്ടിൽ കുഞ്ഞപ്പു എന്നിവർ ആശംസകൾ അർപ്പിച്ചു.ഷംസു കല്ലക്കയം രാജു അലി മുസമ്മിൽ തൂമ്പത് അല്യാപ്പു എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. സ്വിമ്മേഴ്‌സ് സെക്രെട്ടറി ജബ്ബാർ വളയങ്കാടൻ സ്വാഗതവും ആബിദ് നന്ദിയും പറഞ്ഞു.