വലിയോറ: കില-എം കെ എസ് പി സംയുക്തമായി നടത്തുന്ന ജീവാണുവളം,ട്രേ ഞാറ്റടി ട്രെയിനിങ് പരിപാടികൾ സംഘടിപ്പിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പൂക്കുളം ബസാർ അങ്കൻ വാടിയിൽ സംഘടിപ്പിച്ച പരിശീലനപരിപാടി വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
ജൈവ വളം ഉപയോഗിച്ചുള്ളപച്ചക്കറി കൃഷിപദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട വനിതകൾക്ക് പരിശീലനം നൽകുകയും മൺ ചട്ടിയും, വിത്ത്കളും, അതിലേക്കുള്ള ജീവാണുവളം മിക്സ് എന്നിവ നൽകുകയും ചെയ്തു.
കോഡിനേറ്റർ വിജി കെ.പി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
വാർഡിൽ രണ്ട് ഘട്ടങ്ങളായി നടത്തിയ പരിശീലന പരിപാടിയിൽ നൂറ്റിമുപ്പതിൽ പരം വനിതകൾ പദ്ധതിയുടെ ഭഗമായി.